ഇന്ത്യന്‍ എംബസ്സിയിലേക്ക് സന്ദര്‍ശകര്‍ക്കായി വാഹന സേവനം ഏര്‍പ്പെടുത്തുന്നു

  • 06/04/2021


കുവൈത്ത് സിറ്റി : രാജ്യത്തെ ഇന്ത്യന്‍ എംബസ്സി സന്ദര്‍ശകര്‍ക്കായി ഡിപ്ലോമാറ്റിക് എൻ‌ക്ലേവിന്റെ പ്രവേശന കവാടത്തിൽ നിന്നും വാഹന സേവനം സൌകര്യം ഏര്‍പ്പെടുത്തുന്നു. ഇന്ന് മുതല്‍ നിലവില്‍ വരുന്ന വാഹന സേവനം  എംബസ്സി സന്ദര്‍ശകര്‍ക്ക് ഏറെ ഉപകാരപ്രദമാകും. പ്രായമായവർ, കുടുംബങ്ങൾ, കുട്ടികൾ, ആരോഗ്യ ബുദ്ധിമുട്ടുള്ളവര്‍ എണീവര്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് എംബസ്സി അധികൃതര്‍ അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ നാല് മണിവരെ സേവനം ലഭ്യമാണ്.വിവിധ ആവശ്യങ്ങള്‍ക്കായി  എംബസ്സിയിലേക്ക് എത്തുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുകയെന്ന  താല്‍പ്പര്യത്തിന്‍റെ ഭാഗമായാണ് ഷട്ടിൽ വാഹനം ഏര്‍പ്പെടുത്തുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഷട്ടില്‍ സര്‍വീസ്  സേവനം പൂർണ്ണമായും സൌജന്യമാണെന്നും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ, സുരക്ഷാ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ സന്ദർശകര്‍ പാലിക്കണമെന്നും എംബസ്സി അധികൃതര്‍ അറിയിച്ചു. 

Related News