കുവൈത്തിലെ പന്ത്രണ്ടാം തരം വിദ്യാർത്ഥികളുടെ പരീക്ഷയ്ക്കായി മുന്നൂറിലധികം ഹാളുകൾ തയ്യാറായി

  • 06/04/2021

കുവൈത്ത് സിറ്റി: 12 ഗ്രേഡ് വിദ്യാർത്ഥികളുടെ പരീക്ഷാ നടത്തിപ്പിനായി 300 ഓളം ഹാളുകൾ ഒരുക്കിയതായി വകുപ്പിന് കീഴിലുള്ള എഡ്യൂക്കേഷണൽ ഫെസിലിറ്റീസ് ആൻഡ് ആൻഡ് സെക്ടർ അണ്ടർ സെക്രട്ടറി  യാസിൻ അൽ യസീനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

 ആരോഗ്യ അധികൃതരുടെ ആവശ്യാനുസരണം സ്കൂളുകളിലെ മുന്നൊരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.   പരീക്ഷ നടത്തിപ്പിന്  തിയറ്ററുകൾ, ഫിസിക്കൽ എഡ്യൂക്കേഷൻ ഹാൾ തുടങ്ങിയവയ്ക്കുള്ള മുന്നൊരുക്കങ്ങൾക്കും ഒപ്പം സ്കൂളുകളിലെ എയർ കണ്ടീഷനിംഗ്, ലൈറ്റിംഗ്, മുതലായവയുടെ പ്രവർത്തനം  ഉറപ്പുവരുത്തുകയും  ആവശ്യമായ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തുകയും ചെയ്യുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Related News