വാട്ട്‌സ്ആപ്പ് വഴി കുവൈറ്റ് ട്രാഫിക് വകുപ്പിന് ലഭിച്ചത് 66,689 പരാതികൾ.

  • 07/04/2021

കുവൈറ്റ് സിറ്റി : കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ “വാട്ട്‌സ്ആപ്പ്” സർവീസ് 2020 മെയ് മാസത്തിൽ ആരംഭിച്ചതുമുതൽ 66,689 പരാതികൾ ലഭിച്ചു. 764 പരാതികൾ ട്രാഫിക് എഞ്ചിനീയറിംഗ് വകുപ്പിന് അയച്ചതായും പോലീസ് പട്രോളിംഗിൽ 21,441 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായും 284 റിപ്പോർട്ടുകൾ കൺട്രോൾ റൂം കൈകാര്യം ചെയ്തതായും മന്ത്രാലയം ഇന്നലെ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. 99324092 എന്ന വാട്ട്‌സ്ആപ്പ്  നമ്പറിൽ പൊതുജനങ്ങളിൽ നിന്ന്  പരാതികൾ സ്വീകരിക്കുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് സേവനം  ആരംഭിച്ചിരുന്നു. 

Related News