ഇന്ത്യൻ എംബസ്സി 'ഇന്ത്യന്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്ക്' (ISN) ഉദ്ഘാടനം ചെയ്തു.

  • 07/04/2021

കുവൈത്ത് സിറ്റി:  വികസനത്തിനും  സമാധാനത്തിനുമുള്ള അന്താരാഷ്ട്ര കായിക ദിനാഘോഷം സംഘടിപ്പിച്ച് ഇന്ത്യന്‍ എംബസി. ഫെയ്‌സ്ബുക്ക് ലൈവിലൂടെ സംഘടിപ്പിച്ച ആഘോഷ പരിപാടി ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ കായിക ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും കായിക രംഗത്തെ വികസനത്തിനായി ഫിറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ തുടങ്ങിയവയുടെ കീഴില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.  

ബാഡ്മിന്റണ്‍, ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി എല്ലാ വര്‍ഷവും "അംബാസിഡര്‍ കപ്പ്" നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. 'ഇന്ത്യന്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്ക് (ഐഎസ്എന്‍), കുവൈത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു.

Related News