യൂണിവേഴ്സിറ്റി ക്ലാസുകള്‍ ഒക്ടോബറിൽ ആരംഭിക്കും

  • 07/04/2021



കുവൈത്ത് സിറ്റി : രാജ്യത്തെ കോളേജുകൾ ഒക്ടോബര്‍ മുതൽ ആരംഭിക്കാൻ കുവൈറ്റ് യൂണിവേഴ്സിറ്റി അംഗീകാരം നൽകിയതായി പ്രാദേശിക പത്രം  റിപ്പോർട്ട് ചെയ്തു.ബിരുദ കോഴ്‌സുകളും പി.ജി, ഗവേഷണ കോഴ്‌സുകളും ഇതോടപ്പം ആരംഭിക്കും. കോളേജുകള്‍ തുറക്കുന്നതിന്‍റെ ഭാഗമായി സർവകലാശാലാ പ്രൊഫസർമാർക്കും വിദ്യാർത്ഥികൾക്കും അടിയന്തിരമായി കുത്തിവയ്പ്പ് നൽകാൻ നേരത്തെ ആരോഗ്യ അധികൃതർ നിര്‍ദ്ദേശം നല്കിയിരുന്നു. 

ഒരു വര്‍ഷത്തിലേറെയുള്ള  ഇടവേളയ്ക്കു ശേഷമാണ് രാജ്യത്തെ  കോളേജുകൾ തുറക്കുന്നത്. പ്രഫഷണൽ കോഴ്സുകള്‍  ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തുറക്കും.പ്രധാന പാഠഭാഗങ്ങളിൽ ഊന്നിയായിരിക്കും അധ്യയനം. ക്ലാസ് റൂം, ലാബ് എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് ശുചീകരിക്കണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണം. സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

Related News