കുവൈത്തിൽ റഷ്യൻ വാക്സിൻ ഇറക്കുമതി ചെയ്യില്ലെന്ന് ആരോഗ്യ മന്ത്രാലയം

  • 07/04/2021

കുവൈത്ത് സിറ്റി : റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വാക്‌സിന്റെ സുരക്ഷ വിലയിരുത്തുകയും നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തോടൊപ്പം ശാസ്ത്രീയ വിവരങ്ങള്‍ അവലോകനം ചെയ്ത് വാക്‌സിന്റെ ഗുണനിലവാരവും പരിശോധിച്ച ശേഷമാണ്  കൊറോണ വാക്സിനേഷൻ കമ്മിറ്റി രാജ്യത്ത് വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്നത്.ക്ലിനിക്കൽ പരീക്ഷണങ്ങൾ  ശാസ്ത്രീയമായി തെളിയിക്കുന്ന രീതിയില്‍  പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ വാക്സിനുകൾ ഇറക്കുമതി ചെയ്യില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

നേരത്തെ ഗള്‍ഫ് രാജ്യങ്ങളായ ബഹറൈന്‍ , ഒമാന്‍ എന്നീ രാജ്യങ്ങള്‍ സ്പുട്‌നിക് വിക്ക് അംഗീകാരം നല്കിയിരുന്നു. റഷ്യന്‍ ഫെഡറേഷന്റെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഗമാലയ നാഷണല്‍ സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് സ്പുട്‌നിക്-5 വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.രണ്ട് മാസത്തില്‍ താഴെയുള്ള  പരിശോധനകള്‍ മാത്രമാണ് വാക്‌സിന് നടത്തിയിട്ടുള്ളത്. തിടുക്കത്തിലുള്ള റഷ്യയുടെ വാക്‌സിന്‍ ഉത്പാദനത്തില്‍ ചില ആരോഗ്യ വിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 

Related News