കുവൈത്തിൽ നാളെ മുതൽ കർഫ്യു സമയത്തിൽ മാറ്റം, റമദാന്‍ മാസത്തിന്‍റെ അവസാന 10 ദിവസം പൂര്‍ണ കര്‍ഫ്യൂ ?

  • 07/04/2021

കുവൈറ്റ് : കുവൈത്തിൽ നാളെ മുതൽ കർഫ്യു സമയത്തിൽ മാറ്റം,  ഏപ്രിൽ 8 വ്യാഴാഴ്ച മുതൽ   ഏപ്രിൽ 22 വരെ വൈകുന്നേരം 7 മുതൽ  രാവിലെ 5  മണി  വരെയായിരിക്കും പുതിയ കർഫ്യു സമയം. 

റമദാൻ മാസത്തിൽ ഭാഗിക നിരോധന കാലയളവിൽ, റെസ്റ്റോറന്റുകൾ, കഫേകൾ, ഭക്ഷ്യ വിപണന കേന്ദ്രങ്ങൾ എന്നിവയുടെ ഡെലിവറി സേവനം വൈകുന്നേരം 7 മുതൽ പുലർച്ചെ 3 വരെ ആയിരിക്കും . വാഹനങ്ങൾ ഉപയോഗിക്കാതെ  താമസ സ്ഥലങ്ങളിൽ  രാത്രി 7 മുതൽ രാത്രി 10 വരെയുള്ള സമയത്ത് കാൽനട അനുവദിക്കും .

അപ്പോയിന്റ്മെന്റ് റിസർവേഷൻ സമ്പ്രദായം അനുസരിച്ച് കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽനിന്നും  നിന്നും സമാന്തര വിപണികളിൽ നിന്നും വൈകുന്നേരം 7 മുതൽ അർദ്ധരാത്രി 12 വരെ ഷോപ്പിംഗ്  അനുവദിക്കും. 

കൊവിഡ് വ്യാപനത്തിന്റെ  സാഹചര്യത്തില്‍ പ്രഖ്യാപിച്ച ഭാഗിക കര്‍ഫ്യൂ റമദാന്‍ മാസത്തിന്‍റെ അവസാന 10 ദിവസം, ഈദുൽ ഫിത്ർ വരെ പൂര്‍ണ കര്‍ഫ്യൂ ആയേക്കും. ആരോഗ്യ സാഹചര്യങ്ങളെ നിരീക്ഷിക്കുന്ന കമ്മിറ്റി റമദാന്‍ മാസത്തിന്‍റെ അവസാന 10 ദിവസം പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം മന്ത്രിസഭയ്ക്ക് മുന്നില്‍ നല്‍കിയതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്  പ്രാദേശിക  മാധ്യമങ്ങൾ നേരത്തെ  റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Related News