കൊവിഡ് പ്രതിരോധം: കുവൈത്തിനെ പ്രശംസിച്ച് യുഎന്‍ പ്രതിനിധി.

  • 08/04/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിരോധത്തില്‍ കുവൈത്ത് സ്വീകരിച്ച സമീപനത്തെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും കുവൈത്ത് കോര്‍ഡിനേറ്ററുമായ ഡോ. താരിഖ് അല്‍-ഷെയ്ക്ക് പ്രശംസിച്ചു. ഏപ്രില്‍ 7  ലോക ആരോഗ്യ ദിനത്തില്‍ ആരോഗ്യ മന്ത്രാലയവും കുവൈത്ത് ഫൗണ്ടേഷന്‍ ഓഫ് അഡ്‌വാന്‍സ്ഡ് സയന്‍സും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് കുവൈത്തിന്റെ തീവ്രപരിചരണ വിഭാഗത്തെ ഡോ താരിഖ് അല്‍-ഷെയ്ഖ് പ്രശംസിച്ചത്. 

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, ആരോഗ്യമന്ത്രി ഷെയ്ഖ് ബസ്സല്‍ അല്‍ സബാഹ്, മെഡിക്കല്‍ ബോഡികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ആശുപത്രികള്‍ തയ്യാറാക്കുന്നതിലൂടെയും സ്ഥലങ്ങള്‍ വേര്‍തിരിക്കുന്നതിലൂടെയും ഫീല്‍ഡ് ക്യാംപെയ്‌നുകളിലൂടെയും ആരോഗ്യപരിപാലനത്തില്‍ പൂര്‍ണ ശ്രദ്ധ പതിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Related News