റമദാന്‍ മാസം അടുത്തതോടെ കുവൈത്തിൽ ഈന്തപ്പഴ വില്‍പ്പന വര്‍ധിച്ചു.

  • 08/04/2021

കുവൈത്ത് സിറ്റി: റമദാന്‍ മാസം ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ ഈന്തപ്പഴ വില്‍പ്പനയില്‍ വന്‍ കുതിച്ചു ചാട്ടം. 43 ശതമാനം വര്‍ധനയാണ് ഈന്തപ്പഴ വില്‍പ്പനയില്‍ ഉണ്ടായതെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. മുന്‍കരുതലുകള്‍ പാലിച്ച് നിരവധി പേരാണ് മുബാറക്കിയ മാര്‍ക്കറ്റില്‍ ഈന്തപ്പഴം വാങ്ങാനായി എത്തുന്നത്. 

മാര്‍ക്കറ്റില്‍ എത്തിയ സ്ത്രീകള്‍ റമദാന്‍ മാസത്തില്‍ ഉപയോഗിക്കേണ്ട വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, ഭക്ഷണം വിളമ്പുമ്പോള്‍ മേശയുള്‍പ്പെടെ അലങ്കരിക്കാനുള്ള വസ്തുക്കള്‍ വാങ്ങുന്നതിലാണ് ശ്രദ്ധ നല്‍കുന്നത് , ഷുവൈക്കിൽ റമദാന്‍ പ്രമാണിച്ച് വലിയ ഓഫറുകളാണ് നല്‍കുന്നത്. 
സമാനമായി ദജീജ്  ഏരിയയിലും മാര്‍ക്കറ്റില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം റമദാൻ മാസമായതോടെ മാർക്കറ്റുകളിൽ പല ഉല്പന്നങ്ങൾക്കും വലിയ വിലക്കയറ്റമാണുണ്ടായത്.  

അലങ്കാര വസ്തുക്കള്‍ക്ക് ഏകദേശം 100 ശതമാനം വിലയാണ് വര്‍ധിച്ചിരിക്കുന്നത്. അലങ്കാര റാന്തൽ വിളക്കുകൾക്ക് കിറ്റിന് കഴിഞ്ഞ വര്‍ഷം 12 കുവൈത്ത് ദിനാര്‍ ആയിരുന്നു വില, ഇപ്പോള്‍ ചില മാര്‍ക്കറ്റില്‍ ഇതിന് 24 കുവൈത്തി ദിനാര്‍ ആണ് ഈടാക്കുന്നത്.

Related News