കുവൈത്തിൽ സ്കൂളുകളില്‍ ആരോഗ്യ സുരക്ഷയൊരുക്കാന്‍ ആവശ്യം അഞ്ച് മില്യണ്‍ ദിനാര്‍.

  • 08/04/2021

കുവൈത്ത് സിറ്റി: സ്കൂളുകളില്‍ എല്ലാവിധ ആരോഗ്യ മുന്‍കരുതലുകളും സ്വീകരിക്കാനായി അഞ്ച് മില്യണ്‍ കുവൈത്ത് ദിനാര്‍ ആവശ്യം വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കണക്കുകൂട്ടുന്നു. സ്റ്റെറിലയസറുകളും മാസ്ക്കുകളും അടക്കമുള്ള ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനാണ് ഈ തുക വേണ്ടി  വരുന്നതെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 

അടുത്ത സെപ്റ്റംബറിന് മുന്നോടിയായി ഈ ആവശ്യത്തിന് അംഗീകാരം ലഭിക്കാന്‍ ധനമന്ത്രാലയത്തെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധിയെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കൂളുകള്‍ തുറക്കുന്ന സമയത്ത് ആരോഗ്യ പ്രതിസന്ധി കൂടുതല്‍ കാലത്തേക്ക് നീളുകയാണെങ്കില്‍ മന്ത്രാലയത്തിന് ബജറ്റിലും മാറ്റം വരുത്തേണ്ടി വരും. 

സ്കൂളുകള്‍ തുറക്കുന്നതിന് തടസങ്ങള്‍ ഒന്നുമില്ല. ക്രമേണ വിദ്യാര്‍ത്ഥികള്‍ മടങ്ങിവരുന്ന സമയത്ത് ആരോഗ്യ മുന്‍കലുതലുകള്‍ സ്വീകരിക്കാന്‍ ആവശ്യമായ ഉപകരണങ്ങളും മറ്റും ഒരുക്കേണ്ടി വരും. ഇതിനായി അധികൃതരെ നിയോഗിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധിയെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

Related News