റമദാനിൽ ​റസ്​റ്റാറൻറുകൾക്ക്​ രാത്രി ഏഴുമുതൽ പുലർച്ചെ മൂന്നുവരെ ഡെലിവറി അനുവദിക്കും; ഇന്നുമുതൽ കർഫ്യൂ സമയത്തിൽ മാറ്റം

  • 08/04/2021

കുവൈത്ത് സിറ്റി : രാജ്യത്ത് ഇന്ന് മുതല്‍ കർഫ്യൂ സമയത്തിൽ മാറ്റമുണ്ടാവുമെങ്കിലും റമദാനില്‍ മാത്രമേ ഹോട്ടലുകള്‍ക്കും ​റസ്​റ്റാറൻറുകൾക്കും  പുലർച്ചെ 3 വരെ ഡെലിവറി ഓർഡറുകൾ വിതരണം ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനിയര്‍ അഹമ്മദ് അൽ മൻഫുഹി അറിയിച്ചു. രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെയാണ്​ പുതുക്കിയ സമയം. റെസിഡൻഷ്യൽ ഏരിയകളിൽ രാത്രി പത്തുവരെ നടക്കാൻ അനുമതിയുണ്ടാകും. സൈക്കിൾ ഉൾപ്പെടെ വാഹനങ്ങൾ കർഫ്യൂ സമയത്ത്​ ഉപയോഗിക്കാൻ പാടില്ല.

റമദാനിലെ ആദ്യ ദിവസം മുതൽ തന്നെ റിസർവേഷൻ സംവിധാനം വഴി വൈകുന്നേരം 7 മുതൽ അർദ്ധരാത്രി 12 വരെ  കോ ഓപ്പറേറ്റീവ് സൂപ്പര്‍ മാര്‍ക്കറ്റിലും ഹൈപ്പര്‍ മാര്‍ക്കറ്റിലും  മാളിലും ഷോപ്പിംഗ് അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കടകള്‍ രാവിലെ അഞ്ച് മുതൽ വൈകുന്നേരം ആറ് വരെ തുറന്ന്  പ്രവർത്തിക്കും.ഏപ്രിൽ 22 വരെയാണ്​ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. 

Related News