കോവിഡ് പ്രതിസന്ധി; കുവൈത്തില്‍ 50 ലോൺഡ്രി കമ്പനികള്‍ അടച്ചു പൂട്ടി.

  • 08/04/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ലോൺഡ്രി  കമ്പനികളുടെ എണ്ണം മൂവായിരത്തിലേക്ക് എത്തിയതായി കുവൈത്തി ഫെഡറേഷന്‍ ഓഫ് ലോൺഡ്രി ഷോപ്പ് ഓണേഴ്സ് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജമാല്‍ അല്‍ അന്‍സാരി അറിയിച്ചു. 

ശമ്പളവും വാടകയും നൽകാൻ കഴിയാത്തതിനാൽ  50 ലോൺഡ്രി കമ്പനികള്‍ സ്ഥിരമായി അടച്ചു പൂട്ടിയിട്ടുണ്ട്. 400 എണ്ണം താത്കാലികമായി പൂട്ടിയതായും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കര്‍ഫ്യു സമയത്തും അലക്കു കമ്പനികള്‍ക്ക് ഡെലിവറി സര്‍വ്വീസ് നടത്താനുള്ള അനുമതി നല്‍കണമെന്ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍ സബാഹയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് മഹാമാരി പടര്‍ന്നതിന് ശേഷം വലിയ സാമ്പത്തിക നഷ്ടമാണ് മേഖലയില്‍ ഉണ്ടായത്. ഡെലിവറി സര്‍വ്വീസ് നടത്താന്‍ അനുവദിച്ചാല്‍ ഈ പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സഹായിക്കും. സാമൂഹ്യ അകലം അടക്കം എല്ലാം ആരോഗ്യ മുന്‍കരുതലുകളും പാലിക്കുമെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.

Related News