വാക്സിനേഷനായി കുവൈത്തില്‍ 1.21 മില്യണ്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്തു.

  • 09/04/2021

കുവൈത്ത് സിറ്റി: കൊവിഡ് 19 വാക്സിനേഷനായി കുവൈത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,210,155 പേര്‍. ഇതില്‍ 700,000 പേര്‍ ഇതിനകം വാക്സിന്‍ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 

വാക്സിനേഷന്‍ നല്‍കുന്നതിന്‍റെ വേഗം കൂട്ടിയിട്ടുണ്ട്. ലക്ഷ്യമിട്ടിരിക്കുന്ന ആളുകള്‍ക്ക് മേയ് പകുതിയോടെ വാക്സിന്‍ നല്‍കാണ് ശ്രമം നടക്കുന്നത്. അടുത്ത സെപ്റ്റംബറോടെ രാജ്യത്തെ ജനസംഖ്യയുടെ ഭൂരിഭാഗത്തിനും വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ജനസംഖ്യയുടെ 60 മുതല്‍ 70 ശതമാനം വരെ വാക്സിനേഷന്‍ സ്വീകരിച്ചാല്‍ ആര്‍ജിത പ്രതിരോധശേഷി കൈവരും. ഇതിനൊപ്പം വാക്സിന്‍ നല്‍കുന്നത് കൂട്ടുന്നത് വൈറസ് ബാധയില്‍ രക്ഷിക്കുകയും സങ്കീര്‍ണതകള്‍ കുറയ്ക്കുകയും ചെയ്യും. വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗബാധയേല്‍ക്കുന്നത് കുറവാണ്

Related News