ഇന്ത്യയിൽ രാജ്യാന്തര വിമാനങ്ങൾക്കുളള നിരോധനം ഡിസംബർ 31 വരെ നീട്ടി ‌

  • 26/11/2020

കൊവിഡ് പശ്ചാത്തലത്തിൽ   രാജ്യാന്തര വിമാനങ്ങൾക്കുളള വിലക്ക് നീട്ടി കേന്ദ്ര സർക്കാർ. ഡിസംബർ 31 വരെയാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിലക്ക് നീട്ടിയത്.  കൊവിഡിനെ തുടർന്ന് മാർച്ച് 23 മുതലാണ് ഇന്ത്യയിൽ വിമാനയാത്രാ വിലക്ക് പ്രഖ്യാപിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങളൊന്നും ഇന്ത്യയിലേക്ക് അനുവദിക്കില്ല എന്നായിരുന്നു പ്രഖ്യാപനം. അതേസമയം, വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട  വിമാന സർവ്വീസുകൾ വിലക്കില്ല.  വിവിധ രാജ്യങ്ങളുമായി യാത്രാ ബബിൾ കരാർ തുടങ്ങിയ ശേഷം, അവിടെ നിന്നുള്ള യാത്രാ വിമാനങ്ങളും അനുവദിക്കുന്നുണ്ട്.

ബബിൾ കരാറിൽ ഉൾപ്പെടാത്ത മറ്റെല്ലാ രാജ്യങ്ങളിലും നിന്നുമുള്ള യാത്രാ വിമാനങ്ങൾക്കുള്ള വിലക്കാണ് സർക്കാർ വീണ്ടും നീട്ടിയത്. നിലവിൽ 18 രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് യാത്രാ ബബിൾ കരാ‍ർ  ഉള്ളത്. അമേരിക്ക, യു കെ, ഫ്രാൻസ്, യുഎഇ,സൗദി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും യാത്ര സാധ്യമാണ്.  ഓസ്ട്രേലിയ ഉൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളുമായി ബബിൾ സാധ്യത പരിഗണിക്കുന്നതായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

Related News