കുവൈത്തിൽ ആരോഗ്യസ്ഥിതിയിൽ പുരോഗതി; സമ്പൂർണ കർഫ്യൂ ഒഴിവാക്കിയേക്കും

  • 10/04/2021

കുവൈത്ത് സിറ്റി:  രാജ്യത്തെ  ആരോഗ്യ സൂചകങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടെന്നും കൊവിഡ് വ്യാപനത്തിന്റെ ഗ്രാഫ് അതിന്റെ പീക്ക് പോയിന്റിലാണെന്നും വരും ദിവസങ്ങളിൽ ഈ ഗ്രാഫ് താഴേക്ക് വരുമെന്നും ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. 

കൊവിഡ് വ്യാപനത്തിന്റെ തോത് നിയന്ത്രണ വിധേയമാക്കാനായാൽ ഇനി  സമ്പൂർണ കർഫ്യൂവിൻ്റെ ആവശ്യമില്ലെന്നാണ്  പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.  

മേയ് മാസത്തോടെ രാജ്യത്തെ 1.2 ദശലക്ഷം ആളുകൾക്ക് വാക്സിൻ നൽകാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ 750,000ൽ അധികം ആളുകൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. സെപ്തംബർ  മാസത്തോടെ രാജ്യത്തെ 2.8 ദശലക്ഷത്തോളം വരുന്ന മുഴുവൻ ജനങ്ങൾക്കും വാക്സിനേഷൻ നൽകാനാണ്  സർക്കാർ ലക്ഷ്യമിടുന്നത്. 

നിലവിൽ ആരോഗ്യ മന്ത്രാലയം പിന്തുടരുന്ന പ്രോട്ടോകോൾ അനുസരിച്ച് രാജ്യത്തിന് പുറത്ത് ഉള്ളവർ അംഗീകാരമുള്ള രണ്ട് വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസ് സ്വീകരിച്ചാൽ രോഗപ്രതിരോധശേഷിയുള്ളതായി കണക്കാക്കപ്പെടും. എന്നാൽ കുവൈത്തിൽ ഇതു സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല.

Related News