കുവൈത്തിൽ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന പ്രവാസികൾക്ക് ഇനി ലൈസൻസ് നൽകില്ല ?

  • 11/04/2021

കുവൈത്ത് സിറ്റി: മാനസികമായ വെല്ലുവിളി നേരിടുന്ന ആർക്കെങ്കിലും ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കാൻ ആരോഗ്യ മന്ത്രാലയം വഴി സൈകാട്രിക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനോട് രോഗികളുടെ ലിസ്റ്റ് ആവശ്യപ്പെടാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം.

1953 മുതൽ 2020 വരെയുള്ള കാലയളവിൽ 36000 ത്തോളം പ്രവാസികൾ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പാർലമെന്ററി ചോദ്യത്തിനുള്ള മറുപടിയിൽ ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ രോഗികളിൽ എത്ര പേർ വാഹനം ഓടിക്കുന്നവരാണെന്ന കണക്കെടുക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. 

ഈ ലിസ്റ്റ് ഉപയോഗിച്ച് ഏതെങ്കിലും ഒരാൾക്ക് അയാളുടെ മാനസികാവസ്ഥ മൂലം  വാഹനം ഓടിക്കാനാകില്ലെന്ന്  ചികിത്സിക്കുന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തിയാൽ  ആഭ്യന്തര മന്ത്രാലയം അയാളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന പ്രവാസികളുടെ എണ്ണത്തിലെ വർധനവാണ് അധികൃതരെ ആശങ്കയിലാക്കിയിരിക്കുന്നത്. 

മാനസിക വെല്ലുവിളി നേരിടുന്നവരെ കൂടാതെ മയക്കുമരുന്ന്  ദുരുപയോഗ കേസിൽ പ്രതികളാകുന്ന പ്രവാസികളുടെയും പൗരൻമാരുടെയും വിവരങ്ങളും ആഭ്യന്തര മന്ത്രാലയം ഫയലിൽ സൂക്ഷിക്കാറുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.  ചികിത്സ പൂർത്തിയാക്കിയില്ലെങ്കിൽ ഇവരിൽ ചിലരുടെ നില വഷളാകുമെന്നതിനാൽ ഇത്തരക്കാർ സുരക്ഷാ നിയന്ത്രണത്തിലാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

Related News