40 തടവുകാർക്ക് കൊവിഡ് ബാധിച്ചുവെന്ന വാർത്ത വ്യാജമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 11/04/2021

കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിലെ 40  തടവുകാർക്ക് കൊവിഡ് ബാധിച്ചെന്ന തരത്തിൽ  സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്ത  ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ്  സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ വിഭാഗം നിഷേധിച്ചു.

40 ഓളം തടവുകാർക്ക് കൊവിഡ് ബാധിച്ചെന്ന വാർത്ത തെറ്റാണെന്നും 2 പോസിറ്റീവ് കേസുകളും  കൊവിഡാണെന്ന് സംശയിക്കുന്ന ഒരു കേസും മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും രോഗവ്യാപനം തടയാൻ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. 

ജയിൽവാസികളുടെ സുരക്ഷയെകരുതി കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അഫയേഴ്സും ജഡ്ജ്മെന്റ് എക്സിക്ക്യൂഷൻ സെക്ടറും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് അന്തേവാസികളിൽ  ആർക്കും പുതിയ കൊവിഡ് വൈറസ് പിടിപെട്ടിട്ടില്ലെന്ന് ഉറപ്പാക്കാൻ സ്വാബ് ടെസ്റ്റ്  നടത്തുമെന്നും അഡിമിനിസ്ട്രേഷൻ വ്യക്തമാക്കി.

Related News