പ്രവാസികളുടെ കുവൈത്തിലേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകിയേക്കും.

  • 11/04/2021

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനം കൂടുകയും സ്വദേശിക്കളേക്കാൾ കൂടുതൽ  പ്രവാസികൾ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്യുന്ന സാഹചര്യത്തിൽ കുവൈത്തിലേക്കുള്ള പ്രവാസികളുടെ തിരിച്ചുവരവ് ഇനിയും നീട്ടിയേക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചതായി  പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

കൊവിഡ് വ്യാപനത്തിന്റെ നിലവിലെ തോത് ആശങ്കാജനകമാണെന്നും അധികൃതർ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് വ്യാപനത്തിന്റെ തോത് സ്ഥായിയായി തുടരുകയാണെങ്കിലും റമദാൻ മാസത്തിൽ കൊവിഡിനെതിരായ മുൻകരുതൽ നടപടികളിൽ യാതൊരു മാറ്റവും വരാനിടയില്ലെന്നും പ്രവാസികൾക്ക് കുവൈത്തിലേക്ക്  തിരികെ പ്രവേശിക്കാൻ മെയ് പകുതി വരെ  അനുവാദമില്ലെന്നും അധികൃതർ വ്യക്തമാക്കി. 

ഏപ്രിൽ മാസത്തെ ആദ്യ 9 ദിവസത്തിനിടെ 10804 കൊവിഡ് കേസുകളും 74 മരണങ്ങളുമാണ് കുവൈത്തിൽ റിപ്പോർട്ട് ചെയ്തത്.  കൂടാതെ ആവശ്യക്കാരേറിയ ഘട്ടത്തിൽ ഓക്സ്ഫോർഡ് വാക്സിന്റെ മൂന്നാം ബാച്ച് എത്താൻ വൈകുമെന്നും അധികൃതർ പറഞ്ഞു. അതേസമയം അംഗീകൃത വാക്സിനുകൾ വേഗത്തിൽ എത്തിക്കാനുള്ള ശ്രമം ആരോഗ്യ മന്ത്രാലയം നടത്തി വരികയാണ്. ഇത് കൂടാതെ മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയുടെ വാക്സിനുകൾ ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള പഠനങ്ങളും നടന്നുവരികയാണ്.

Related News