എംബസ്സിയുടെ പേരിൽ വ്യാജ ഫോൺ കാൾ, മുന്നറിയിപ്പുമായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി.

  • 12/04/2021

കുവൈറ്റ് സിറ്റി: എംബസ്സിയുടെ പേരിൽ വ്യാജ ഫോൺ കാൾ,  മുന്നറിയിപ്പുമായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി.എംബസ്സിയുടെ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഫോൺ വിളിച്ച് പണം തട്ടിയെടുക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതായി എംബസ്സി, ഇത്തരത്തിൽ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന്  ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് എംബസിക്ക് ലഭിച്ചത്. ടെലിഫോണ്‍ കോളുകള്‍ വഴിയുള്ള പണമിടപാടുകളോ, ബാങ്കിംഗ് വിവരങ്ങളോ എംബസി ആവശ്യപ്പെടാറില്ല. എംബസിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ (http://www.indembkwt.gov.in/) പ്രതിപാദിച്ചിട്ടുണ്ട്. 

എംബസിയുടെ വ്യാജ ടെലിഫോൺ  നമ്പറുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്,  അതുകൊണ്ട്, ഇത്തരം കോളുകള്‍ ലഭിച്ചാല്‍ ജാഗ്രത പുലര്‍ത്തണമെന്നും തട്ടിപ്പിന് ഇരയാകരുതെന്നും എംബസി ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ hoc.kuwait@mea.gov.in എന്ന ഈമെയിലിൽ വിവരങ്ങൾ അറിയിക്കാം.

Related News