കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ ഊര്‍ജിതമാക്കി ആരോഗ്യ മന്ത്രാലയം

  • 12/04/2021

കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഊര്‍ജിതമാക്കി ആരോഗ്യ മന്ത്രാലയം. പ്രതിരോധ കുത്തിവയ്പ്പുകളുടെ നിരക്ക് ഇരട്ടിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി  മൊബൈൽ യൂണിറ്റുകളും കൂടുതല്‍ കുത്തിവയ്പ് കേന്ദ്രങ്ങളും തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെയായി  750,000 പേര്‍ക്ക്  വാക്സിനേഷൻ നല്‍കിയതായി എപ്രിൽ, മെയ് മാസങ്ങളിൽ ഈ നിരക്ക് വർദ്ധിക്കുമെന്നും ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനായി നിരവധി സർക്കാർ ഏജൻസികളുമായും ആരോഗ്യ വിദഗ്ദരുമായും നിരന്തരം സമ്പര്‍ക്കത്തിലാണ്.  

വാക്സിനേഷന്‍ പരമാവധി വര്‍ദ്ധിപ്പിച്ച് കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്  പ്രവര്‍ത്തിക്കുന്നതെന്നും  സമൂഹത്തെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി വരും മാസങ്ങളിൽ രാജ്യത്തെ ജനസംഖ്യയുടെ 70% പേർക്ക് കുത്തിവയ്പ്പ് നൽകുവാനുള്ള ശ്രമത്തിലാണെന്നും  ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ലിങ്ക് വഴി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്ന്​ മു​ൻ​ഗ​ണ​നാ​ ക്രമത്തില്‍ തിരഞ്ഞെടുത്താണ്​ വാക്‌സിൻ നൽകുന്നത്.വാക്‌സിനേഷന് അപ്പോ​യി​ൻ​റ്​​മെൻറ്​ എ​ടു​ത്ത​വ​ർ​ക്ക്​ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക്​ ബാ​ർ​കോ​ഡ്​ അ​യ​ക്കും. ഇത് പ​രി​ശോ​ധി​ച്ചാ​ണ്​ വാക്‌സിനേഷന് പ്രവേശിപ്പിക്കുന്നത്. ഒ​രാ​ൾ​ക്ക്​ ര​ണ്ടു​ ഡോ​സ്​ ആ​ണ്​ എ​ടു​ക്കേ​ണ്ട​ത്. ആ​ദ്യ ഡോ​സ്​ എ​ടു​ത്തു​ക​ഴി​ഞ്ഞാ​ൽ ഹെ​ൽ​ത്ത്​​ കാ​ർ​ഡ്​ ന​ൽ​കും. കൂടാതെ ര​ണ്ടാമത്തെ ഡോ​സി​നുള്ള തീ​യ​തി ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. ര​ണ്ടാമത്തെ ഡോ​സിനായി മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക്​ സ​ന്ദേ​ശം അ​യ​ക്കും. 

Related News