നഴ്സറികൾ പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി

  • 12/04/2021

കുവൈത്ത് സിറ്റി :  മൂന്ന് ഘട്ടങ്ങളായി  നഴ്‌സറികൾക്ക് കുട്ടികളെ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതായും  കൊറോണ എമർജൻസി കമ്മിറ്റിക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കർശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് കുട്ടികളെ പ്രവേശിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം  അനുമതി നൽകിയിരിക്കുന്നത്.ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച്  ആദ്യ ഘട്ടം ഏപ്രിൽ 15 മുതൽ മെയ് 30 വരെയും രണ്ടാം ഘട്ടം ജൂൺ 1 മുതൽ ഓഗസ്റ്റ് 30 വരെയും മൂന്നാം ഘട്ടം സെപ്റ്റംബർ ഒന്നിനും  ആരംഭിക്കും. 

പാലിക്കേണ്ട കോവിഡ് സുരക്ഷാ മുന്നറിയിപ്പുകളെക്കുറിച്ച് വിശദമായ ഗൈഡ് ലൈനുകള്‍ നഴ്‌സറികൾക്കായി വിതരണം ചെയ്യും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി   നഴ്‌സറികകളും കിന്റർഗാർട്ടനുകളും അടഞ്ഞ് കിടക്കുകയായിരുന്നു.  കൊറോണ എമർജൻസി കമ്മിറ്റിയുടെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച പദ്ധതി  അവലോകനം ചെയ്യാൻ ഉപപ്രധാനമന്ത്രിയും സാമൂഹ്യകാര്യ മന്ത്രിയുമായ  ഡോ. മഷാൻ അൽ ഒതൈബി അംഗങ്ങളോട് അഭ്യര്‍ഥിച്ചു. 

Related News