ഇന്ത്യൻ പ്രവാസികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ പുതിയ മാർഗ്ഗം തുറന്ന് എയർ ബബിൾ കരാർ

  • 12/04/2021


സൗദിയിലേക്ക് തിരിച്ചു വരേണ്ട പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ പുതിയൊരു മാർഗ്ഗം കൂടി തുറക്കുന്നു. ശ്രീലങ്ക വഴി പ്രവാസിക്കൾക്ക് സൗദിയിൽ പ്രവേശിക്കാൻ വഴിയൊരുങ്ങുന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ എയർ ബബിൾ കരാറിൽ എത്തിയതോടെയാണ് പുതിയ മാർഗ്ഗം തുറന്നത്.

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 14 ദിവസം മുൻപ് ഇന്ത്യയിൽ താമസിച്ചവർ ആയിരിക്കരുത് എന്നാണ് സൗദിയുടെ നിബന്ധന. അതിനാൽ എയർ ബബിൾ കരാറിന് തുടക്കമായതോടെ  ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നും ഇനി മുതൽ ശ്രീലങ്കയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കും. ഇതോടെ ഇന്ത്യയിൽ നിന്നും പുറപ്പെട്ട് 14 ദിവസം ശ്രീലങ്കയിൽ താമസിച്ച് സൗദിയിലേക്ക് പ്രവേശിക്കാൻ പ്രവാസികൾക്ക് അവസരം ലഭിക്കും. 

ഫെബ്രുവരിയിൽ നേരിട്ട് പ്രവേശിക്കുന്നതിന് 22 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ രാജ്യങ്ങളുടെ പട്ടികയിൽ ശ്രീലങ്ക ഉൾപ്പെടുന്നില്ല. ലിസ്റ്റിൽ പെടാത്ത ഏതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം സൗദിയിലേക്ക് വരുന്നതിന് തടസ്സമില്ല.

തൊഴിലാളികൾ മാത്രമല്ല, ആശ്രിതരും ധാരാളമായി ഇങ്ങനെ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശ്രീലങ്കയിലൂടെ പ്രവാസികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ പുതിയ വഴി തുറന്നു കിട്ടുന്നത്. കൊളംബോയിൽ 14 ദിവസം താമസിച്ചാൽ പ്രവാസികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കും.

Related News