ഇന്ത്യയിൽ മൂന്നാം കൊറോണ വാക്സിന് അനുമതി

  • 12/04/2021



ന്യൂ ഡെൽഹി: ഇന്ത്യയിൽ മൂന്നാം കൊറോണ വാക്സിന് അനുമതി. റഷ്യയുടെ വാക്സിൻ സ്പുട്നിക് 5നാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. സ്പുട്നിക് 5ന് ഉയർന്ന പ്രതിരോധശേഷി ഉണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞെന്ന് വിദഗ്ധ സമിതി അറിയിച്ചു.

കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. വാക്സിൻ ക്ഷാമമുണ്ടെന്ന് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ പരാതി ഉന്നയിച്ചിരുന്നു. പരീക്ഷണങ്ങൾ പൂർത്തിയാക്കിയ വാക്സിനുകൾക്ക് മാനദണ്ഡ പ്രകാരം അനുമതി നൽകണമെന്ന ആവശ്യമാണ് പ്രധാനമായും ഉയർന്നത്.

റഷ്യ വികസിപ്പിച്ച വാക്സിൻ ഹൈദരാബാദിലും നിർമിക്കുന്നുണ്ട്. ജൂണിന് മുൻപ് തന്നെ വാക്സിൻ ഉപയോഗം തുടങ്ങിയേക്കും. 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്സിൻ എന്നാണ് പരീക്ഷത്തിൽ തെളിഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ 10 ഡോളറിൽ താഴെയാണ് ഈ വാക്സിൻറെ വില.

Related News