നാളെ മുതൽ കുവൈത്തിലെ കർഫ്യൂ സമയത്തിലെ അഞ്ച് ഇളവുകൾ .

  • 12/04/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ നാളെ മുതൽ മന്ത്രിസഭ തീരുമാനിച്ച  പ്രത്യേക അനുമതി ആവശ്യമില്ലാത്ത കർഫ്യു സമയത്തിലെ  അഞ്ച് ഇളവുകൾ പ്രാബല്യത്തിൽ വരും.  എല്ലാ കോവിഡ് സുരക്ഷാ  മുൻകരുതലുകളും സ്വീകരിച്ച് ഈ മാസം 22 വരെ വൈകുന്നേരം 7 മുതൽ പുലർച്ചെ 3 വരെ റെസ്റ്റോറന്റുകൾക്ക് ഭക്ഷണം ഡെലിവറി   ചെയ്യാൻ അനുവദിക്കും. കർഫ്യൂ ആരംഭിക്കുന്നത് മുതൽ രാത്രി 10 വരെ പാർപ്പിട പ്രദേശങ്ങളിൽ മാത്രം നടക്കാൻ അനുമതിയുണ്ട്, വാഹനങ്ങളുടെ ഉപയോഗം  അനുവദനീയമല്ല.  സഹകരണ സ്ഥാപനങ്ങളിൽ നിന്നും സൂപ്പർ മാർക്കറ്റുകളിൽ നിന്നും അർദ്ധരാത്രി 12 വരെ പ്രീ ബുക്കിംഗ് ഉള്ളവർക്ക് ഷോപ്പിംഗ് അനുവദനീയമാണ്. പുരുഷന്മാർക്ക് 15 മിനിറ്റ് നേരത്തേക്ക് തറാവീഹ് പ്രാർത്ഥന അനുവദനീയമാണ്. ഓരോ പ്രാർത്ഥനയ്ക്കും ശേഷം പള്ളികൾ അടയ്ക്കും. കര,  തുറുമുഖ  പോർട്ടുകൾ സ്വദേശികൾ, വീട്ടു ജോലിക്കാർ , കാർഗോ എന്നിവർക്ക് മാത്രമായി പ്രവേശനം തുടരും . 

Related News