കുവൈറ്റിൽ വ്യാജ മദ്യ ഫാക്ടറി റെയ്ഡിൽ 4 ഏഷ്യക്കാർ പിടിയിൽ.

  • 12/04/2021

കുവൈറ്റ് സിറ്റി : വ്യാജ മദ്യ നിർമ്മാണം നടത്തിയ നാല് ഏഷ്യൻ വംശജരെ അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി,  രഹസ്യ ഏജന്റിൽ നിന്ന് ലഭിച്ച വിവരത്തിൽ അഹ്മദി പോലീസ് ഖൈറാനിലെ  അപ്പാർട്ട്മെന്റിൽ റെയ്ഡ് നടത്തി വ്യാജ മദ്യ ഫാക്ടറി പിടികൂടുകയായിരുന്നു.  വിൽപ്പനയ്ക്ക് തയ്യാറായ നൂറുകണക്കിന് കുപ്പികളും   നിരവധി  ബാരൽ മദ്യ നിർമ്മാണ വസ്തുക്കളും  പിടിച്ചെടുത്തു.  പ്രതികളെ  ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ്സ് ആന്റ് ആൽക്കഹോൾ കൺട്രോൾ (ജിഡിഡിസി) ലേക്ക് റഫർ ചെയ്തു.

Related News