ഇന്ത്യന്‍ അംബാസഡർ കുവൈത്ത് ജല, വൈദ്യുത, സാമൂഹികകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

  • 12/04/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ജല, വൈദ്യുത, സാമൂഹിക കാര്യ, സാമൂഹിക വികസന  മന്ത്രി ഡോ. മഷാൻ മുഹമ്മദ് മഷാൻ അൽ-ഒതൈബിയുമായി കൂടിക്കാഴ്ച നടത്തി.  ഉഭയകക്ഷി ബന്ധങ്ങൾ , വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ. ജല മാനേജുമെന്റ്, പുനരുപയോഗ എനർജി,  പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Related News