കുവൈത്തിൽ കോഴിമുട്ടക്ക് ക്ഷാമം, ആറ് മാസം കൂടി തുടരും.

  • 13/04/2021

കുവൈത്ത് സിറ്റി: അടുത്ത ആറ് മാസത്തേക്ക് കൂടി മുട്ട ക്ഷാമം തുടരുമെന്ന് കൃഷി വിദഗ്ധര്‍. മുമ്പാണ്ടായിരുന്ന അവസ്ഥയിലേക്ക് മുട്ട ഉത്പാദനം എത്തണമെങ്കില്‍ അത്രയും സമയമെടുക്കും. പക്ഷിപ്പനി മൂലം ആയിരക്കണക്കിന് കോഴികളെയാണ് കുവൈത്തിലെ ഫാമുകളില്‍ കൊന്നത്. 

ഇതോടെ ദിവസേന 700,000 എന്ന നിലയിലേക്ക് മുട്ട ഉത്പാദനം കുപ്പുകുത്തി. ഒരു ദിവസം 20 ലക്ഷം മുട്ട ആവശ്യമുള്ളപ്പോഴായിരുന്നു ഉത്പാദനത്തില്‍ വലിയ ഇടിവ് സംഭവിച്ചത്. തുര്‍ക്കി, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്ന് കുവൈത്ത് ഇപ്പോള്‍ മുട്ട ഇറക്കുമതി ചെയ്യുന്നുണ്ട്. കാര്‍ട്ടണ് 1.2 കുവൈത്തി ദിനാറിനാണ് ഇവ വില്‍ക്കുന്നത്. 

ഉപഭേക്താക്കളുടെ 50 മുതല്‍ 60 ശതമാനം വരെ മാത്രം എത്തുന്നത് കൊണ്ട് പ്രാദേശികമായി ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതോടെ വാണിജ്യ മന്ത്രാലയം തുര്‍ക്കി, ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും മുട്ട ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ്. 

റമദാന്‍ മാസത്തില്‍ മുട്ടയ്ക്ക് ആവശ്യക്കാരേറെയുണ്ടാകും. നോമ്പ് മുറിക്കായി പാചകം ചെയ്യുന്ന വിവിധ ഭക്ഷണത്തിലും പ്രോട്ടീന്‍ ഒരുപാടുള്ള മുട്ട ചേര്‍ക്കാറുണ്ട്. ഇതോടെ ഉപഭോക്താക്കള്‍ അവരുടെ ആവശ്യത്തില്‍ കൂടുതല്‍ മുട്ട വാങ്ങി വയ്ക്കുകയാണ്. ഇങ്ങനെ ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Related News