കുവൈത്തിൽ ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കിയ 3000 ലൈസന്‍സുകള്‍ പിന്‍വലിക്കുന്നു

  • 13/04/2021

കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാര്‍ക്കുള്ള സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് നൽകിയ മൂവായിരത്തോളം ഡ്രൈവിംഗ് ലൈസൻസുകൾ പിന്‍വലിക്കുന്നു. ജനറല്‍ ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്‍റ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനമാത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

പബ്ലിക് അതോറിറ്റി ഫോർ ഹാൻഡിക്യാപ്ഡ് അഫയേഴ്സുമായി ചേര്‍ന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് ഭിന്നശേഷിക്കാര്‍ക്ക് നല്‍കിയ ലൈസന്‍സുകള്‍ പരിശോധിക്കും. ഗുരുതരമായ വൈകല്യമുള്ളവര്‍ക്ക് ലൈസന്‍സ് നല്‍കാന്‍ സാധിക്കുന്നതല്ല. എന്നാല്‍, ചെറിയ വൈകല്യമാണെങ്കില്‍ ലൈസന്‍സ് നേടാന്‍ അനുമതിയുണ്ടായിരിക്കും. 

പക്ഷേ അവര്‍ ഡ്രൈവര്‍മാര്‍ക്കുള്ള അലവന്‍സ് വാങ്ങുന്നതില്‍ തടസമുണ്ട്. അഡ്മിനിസ്ട്രേറ്റീവ് വിത്ത്ഡ്രോവല്‍ ക്ലോസ് ലഭിച്ചവര്‍ പബ്ലിക് അതോറിറ്റി ഫോർ ഹാൻഡിക്യാപ്ഡ് അഫയേഴ്സ് സന്ദര്‍ശിച്ച് അവര്‍ ഡ്രൈവര്‍മാക്കുള്ള അലവന്‍സ് വാങ്ങുന്നില്ലെന്നും ഭിന്നശേഷിക്കാര്‍ക്കുള്ള വാഹനമാണെന്നുമുള്ള തെളിവുകള്‍ ഹാജരാക്കണം.

Related News