കുവൈത്തിൽ മന്ത്രവാദത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ; നിര്‍ദേശം മുന്നോട്ട് വച്ച് അറ്റോര്‍ണി.

  • 13/04/2021

കുവൈത്ത് സിറ്റി: 1960ലെ നിയമ നമ്പര്‍ (16)ല്‍ ഭേദഗതി നിര്‍ദേശിച്ച് അറ്റോര്‍ണി ഫയസ് അല്‍ ജാമോര്‍. മറ്റൊരാള്‍ക്ക് ഉപദ്രവകരമായ രീതിയില്‍ മാന്ത്രികവിദ്യ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവോ 10,000 ദിനാര്‍ പിഴയോ അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒന്നോ നല്‍കുന്നതാണ് നിയമം. പുതിയ നിര്‍ദേശം ഇങ്ങനെ:

ആര്‍ട്ടിക്കിള്‍ 1: ഇസ്ലാമിക നിയമത്തിന് എതിരായി ജിന്നുകളുമായി ബന്ധപ്പെടുക, അവരുമായി ആശയവിനിമയം നടത്തുക,  വ്യാജമായ രീതികളും മാർഗങ്ങളും ഉപയോഗിച്ച് മാന്ത്രിക പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുക തുടങ്ങിയ കാര്യങ്ങള്‍ക്ക് വധശിക്ഷ നല്‍കണം.  മറ്റുള്ളവർക്ക് ദോഷം വരുത്തുക എന്ന ഉദ്ദേശ്യത്തോടെ മാന്ത്രിക പ്രവർത്തികൾ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവോ 10,000 ദിനാര്‍ പിഴയോ അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒന്നോ നല്‍കണം.

ആര്‍ട്ടിക്കിള്‍ 2 : ഈ നിയമത്തിന് വിരുദ്ധമായ ഏത് വ്യവസ്ഥയും റദ്ദാക്കപ്പെടും.

ആര്‍ട്ടിക്കിള്‍ 3 : പ്രാബല്യത്തില്‍ വരുന്ന ദിവസം മുതല്‍ പ്രധാനമന്ത്രിയും മന്ത്രിമാരും അവരുടെ അധികാരപരിധിയില്‍ ഈ നിയമം നടപ്പിലാക്കണം.

Related News