അന്താരാഷ്ട്ര യാത്രക്കാരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കോമൺ ട്രസ്റ്റ് നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കുമെന്ന് നാഷണൽ ഏവിയേഷൻ സർവീസസ് കമ്പനി

  • 13/04/2021

കുവൈത്ത് സിറ്റി : കുവൈറ്റ് മുസാഫിർ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയ യാത്രക്കാരുടെ രേഖകൾ മറ്റ് രാജ്യങ്ങളുമായും അന്തർദേശീയ വിമാനക്കമ്പനികളുമായും ബന്ധിപ്പിക്കുന്നതിനായി ലോക സാമ്പത്തിക ഫോറവുമായി പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുമെന്ന് നാഷണൽ ഏവിയേഷൻ സർവീസസ് കമ്പനി അറിയിച്ചു. പുതിയ നീക്കം അന്താരാഷ്ട്ര തലത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ആരോഗ്യ സുരക്ഷ സുരക്ഷിതമാക്കുമെന്ന് നാസ് അധികൃതര്‍ പറഞ്ഞു. 

വേൾഡ് ഇക്കണോമിക് ഫോറവും ജോയിന്റ് വെഞ്ചേഴ്സ് ഫൌണ്ടേഷനും തമ്മിലുള്ള സഹകരണത്തിലൂടെയാണ് കോമൺ ട്രസ്റ്റ് നെറ്റ്‌വർക്ക് ആരംഭിച്ചതെന്നും ഇതിലൂടെ ലബോറട്ടറി ഫലങ്ങളും വാക്സിനേഷൻ റെക്കോർഡുകളും കൈമാറുവാന്‍ സാധിക്കുമെന്നും നാസ് അധികൃതര്‍ പറഞ്ഞു .  വാക്സിനേഷന്‍ സ്വീകരിച്ച യാത്രക്കാര്‍ക്കായി  അയാട്ട പാസ്പ്പോര്‍ട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് നാസ് സി.ഇ.ഒ ഹസന്‍ അല്‍ ഹൌറി വ്യക്തമാക്കി. ഇത്തരം സംവിധാനത്തിലൂടെ യാത്രക്കാരുടെ സ്വകാര്യ രേഖകൾ പങ്കിടാനുള്ള ഓപ്ഷൻ അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Related News