കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ റമദാൻ പ്രവർത്തന സമയം പ്രഖ്യാപിച്ചു

  • 13/04/2021

കുവൈത്ത് സിറ്റി : കോവിഡ്  വാക്സിനേഷന്‍  കേന്ദ്രങ്ങളുടെ  റമദാൻ പ്രവർത്തന സമയം ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ്  പ്രഖ്യാപിച്ചു. മിഷിറിഫിലെ ഫെയര്‍ ഗ്രൌണ്ട് വാക്സിനേഷന്‍ കേന്ദ്രം   രാവിലെ 10 മുതൽ രാത്രി 10 വരെയും സീം, മസായേൽ ആരോഗ്യ കേന്ദ്രം രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും രാത്രി 8 മുതൽ രാത്രി 12 വരെയും രണ്ട് ഷിഫ്റ്റുകളിലായിരിക്കുമെന്നും അൽ സനദ് പറഞ്ഞു. 

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലെ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും സ്കൂൾ വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിനേഷൻ സമയം രാത്രി 8 മുതൽ രാത്രി 12 വരെ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്കായി  ലഭിക്കുന്ന എസ്.എം.എസ് ടെക്സ്റ്റ് സന്ദേശത്തിൽ വിവരങ്ങള്‍ ലഭ്യമാണെന്നും കോവിഡ് പ്രതിരോധ വാക്സിനേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

Related News