കൊറോണയെ പി​ടി​ച്ചു​കെ​ട്ടാ​ൻ; എ​ല്ലാ വി​ദേ​ശ വാ​ക്സി​നു​ക​ൾ​ക്കും കേന്ദ്രം ഉട​ൻ അ​നു​മ​തി ന​ൽ​കി​യേ​ക്കും

  • 13/04/2021

ന്യൂ​ ഡെൽഹി: രാ​ജ്യ​ത്ത് കൊറോണ വ്യാ​പ​നം രൂ​ക്ഷ​മാ​യ​ പശ്ചാത്തലത്തിൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗ​ത്തി​ലു​ള്ള വാ​ക്സി​നു​ക​ൾ​ക്കും അ​ടി​യ​ന്ത​ര അ​നു​മ​തി ന​ൽ​കാ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​നു​മ​തി ന​ൽ​കി​യ എ​ല്ലാ വാ​ക്സി​നു​ക​ളും ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. കൊറോണ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ പേ​രി​ൽ എ​ത്തി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണി​ത്. അ​ഞ്ച് വാ​ക്‌​സി​നു​ക​ൾ​ക്ക് കൂ​ടി ഉ​ട​ൻ അം​ഗീ​കാ​രം ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ (ബ​യോ ഇ), ​സി​ഡ​സ് കാ​ഡി​ല, സി​റം​സി​ൻറെ നോ​വാ​വാ​ക്സ്, ഭാ​ര​ത് ബ​യോ​ടെ​ക്കി​ൽ നി​ന്നു​ള്ള നാ​സ​ൽ വാ​ക്സി​ൻ എ​ന്നി​വ​യ്ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യേ​ക്കു​ക. മ​തി​യാ​യ അ​ള​വി​ൽ കൊറോണ വാ​ക്സി​ൻ‌ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​ല സം​സ്ഥാ​ന​ങ്ങ​ളും പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. കൊറോണ ആ​ഞ്ഞ​ടി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര പ​ഞ്ചാ​ബ്, ഡെൽഹി, തെ​ലു​ങ്കാ​ന, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്ന​ത്.

റ​ഷ്യ​യു​ടെ സ്പു​ട്നി​ക് വാ​ക്സി​ൻ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ(​ഡി​ജി​സി​എ) അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മേ​യ് ആ​ദ്യം മു​ത​ൽ വാ​ക്സി​ൻ രാ​ജ്യ​ത്ത് വി​ത​ര​ണം ചെ​യ്യും. ഇ​ന്ത്യ​യി​ൽ വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ വാ​ക്സി​നാ​ണ് സ്പു​ട്നി​ക്-​വി.

91.6 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി അ​വ​കാ​ശ​പ്പെ​ടു​ന്ന സ്പു​ട്നി​ക് വാ​ക്സി​ൻ ഡോ. ​റെ​ഡ്ഡീ​സാ​ണ് ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന​ത്. റ​ഷ്യ​യി​ലെ ഗ​മ​ലേ​യ നാ​ഷ​ണ​ൽ റി​സ​ർ​ച്ച്‌ സെ​ൻറ​ർ ഓ​ഫ് എ​പ്പി​ഡെ​മി​യോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി​യാ​ണ് വാ​ക്സി​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന കോ​വി​ഷീ​ൽ​ഡി​നും കോ​വാക്സി​നു​മാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്ത് വി​ത​ര​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്.

രോ​ഗ​വ്യാ​പ​ന​ത്തി​ൽ ബ്ര​സീ​ലി​നെ പി​ന്ത​ള്ളി ഇ​ന്ത്യ ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,35,27,717 പേ​ർ​ക്ക് രോ​ഗ ബാ​ധ​യു​ണ്ടാ​യെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൻറെ ക​ണ​ക്ക്. ബ്ര​സീ​ലി​ൽ 1.34 കോ​ടി രോ​ഗ​ബാ​ധി​ത​രാ​ണു​ള്ള​ത്. 3,11,97,511 രോ​ഗി​ക​ളു​ള്ള അ​മേ​രി ക്ക​യാ​ണ് ഒ​ന്നാ​മ​ത്.

രാ​ജ്യ​ത്ത് കേ​ര​ളം അ​ട​ക്കം പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും അ​ധി​കം കൊറോണ വ്യാ​പ​ന​മു​ള്ള​ത്. മ​ഹാ​രാ​ഷ്‌​ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ഛത്തീ​സ്ഗ​ഡ്, ക ​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി​ദി​ന നി​ര​ക്ക് അ​തി​രൂ​ക്ഷ​മാ​ണ്.

Related News