നിബന്ധനകള്‍ക്ക് വിധേയമായി ജീവനക്കാര്‍ക്ക് അവധി അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയം.

  • 13/04/2021

കുവൈത്ത് സിറ്റി : ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കുമെന്ന് മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുസ്തഫ റെഡ അറിയിച്ചു. ഇത് സംബന്ധമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.  നിബന്ധനകള്‍ക്ക് വിധേയമാണ് അവധി നല്‍കുക. ഏപ്രില്‍ 15 മുതല്‍ ജീവനക്കാര്‍ക്ക് അവധി അപേക്ഷ നല്കാം.  അവധി അപേക്ഷ 15 ദിവസത്തില്‍ കൂടുവാന്‍ പാടില്ല. കഴിഞ്ഞ ആറുമാസമായി അവധി എടുക്കാത്തവർക്കായിരിക്കും മുൻഗണന. ഓരോ വകുപ്പിലും അവധി അപേക്ഷിക്കുന്നവരുടെ എണ്ണം പത്ത് ശതമാനത്തില്‍ കൂടുരുതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. 15 ദിവസത്തിനുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്ത വിദേശ  ജീവനക്കാര്‍  തിരിച്ചെത്തുകയെന്നത് ഇപ്പോയത്തെ സാഹചര്യത്തില്‍ ശ്രമകരമാണെന്നും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് ഗുണകരമാകില്ലെന്നും ആരോഗ്യ മന്ത്രാലയ ജീവനക്കാര്‍ അഭിപ്രായപ്പെട്ടു.. 

Related News