റമദാൻ മാസത്തിൽ സിവിൽ ഐഡികൾ ലഭിക്കുന്നതിനുള്ള സമയത്തിൽ മാറ്റം.

  • 13/04/2021

കുവൈറ്റ് സിറ്റി :  റമദാൻ മാസത്തിൽ സിവിൽ ഐഡികൾ ശേഖരിക്കുന്നതിനുള്ള സമയത്തിൽ മാറ്റം, സിവിൽ ഐഡി കാർഡുകൾ ശേഖരിക്കുന്നതിനുള്ള സമയം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) പ്രഖ്യാപിച്ചു.  സൗത്ത് സൂറയിലെ ആസ്ഥാനത്ത്  രാവിലെ 10 മുതൽ വൈകുന്നേരം 4:30 വരെ ആയിരിക്കും സിവിൽ ഐഡി ലഭിക്കുക. അതേസമയം ജഹ്‌റ, അഹ്മദി ശാഖകളിൽ ഉച്ചക്ക് 1: 30 ന് ഓഫിസ്‌ അടക്കും. 

അതോറിറ്റിയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിൽ  റമദാനിൽ ജോലി സമയം രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ  ആയിരിക്കും. സ്വദേശികളുടെ  ഇടപാടുകളുടെ സമയം  ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും,  പ്രവാസികൾക്ക് ഉച്ചക്ക് 1:30 മുതൽ വൈകുന്നേരം 4 മണി വരെ ആയിരിക്കും. 

Related News