കുവൈത്തിൽ പാരിസ്ഥിതിക നിയമ ലംഘനത്തിന് 50000 ദിനാർ വരെ പിഴ.

  • 14/04/2021

കുവൈത്ത് സിറ്റി: നിയമങ്ങൾ ലംഘിക്കപ്പെടാതിരിക്കാൻ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും അതിനുള്ള മാർഗനിർദേശങ്ങളെക്കുറിച്ചും  ജനങ്ങളെ  ബോധവത്കരിക്കാനായി പല മാർഗങ്ങളും അതോറിറ്റി സ്വീകരിക്കാറുണ്ടെന്ന് എൻവിറോൺമെന്റ് പബ്ലിക് അതോറിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷേയ്ഖ അൽ ഇബ്രാഹിം പറഞ്ഞു. 

പ്രത്യേകതയുള്ള പ്രദേശമായതിനാൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള  മാർഗനിർദേശങ്ങൾ അടങ്ങിയ ധാരാളം മുന്നറിയിപ്പുകൾ കുവൈത്ത് കടൽ തീർത്ത്  സ്ഥാപിച്ചിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവർക്ക് 50000 ദിനാർ വരെ പിഴയോ 3 വർഷം വരെ തടവോ ശിക്ഷയായി ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. 

ലൈസൻസ് ഇല്ലാതെ കടൽ ജീവികളിൽ ഒന്നിനെ പോലും വേട്ടയാടുന്നതും  ചില പ്രത്യേക മത്സ്യ ബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുന്നതും തീരപ്രദേശത്ത് കൂടെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും മരങ്ങൾ മുറിക്കുന്നതും വിളകൾ നശിപ്പിക്കുന്നതും നിരോധിച്ചിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Related News