ചാരിറ്റി പ്രവർത്തനങ്ങളെ പ്രാദേശിക വത്കരിക്കാനൊരുങ്ങി സാമൂഹ്യകാര്യ വകുപ്പ്

  • 14/04/2021

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചാരിറ്റി പ്രവർത്തനങ്ങളെ പ്രാദേശിക വത്കരിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ സഹായം നൽകുന്നതിനുള്ള ഒരു പദ്ധതി സാമൂഹ്യകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുൾ അസീസ് ഷുയിബ് അവതരിപ്പിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

സംഭാവനകൾ സ്വീകരിക്കുന്നത് കർശന നിയന്ത്രണങ്ങളോടെയായിരിക്കുമെന്നും ലംഘിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചാരിറ്റി സൊസൈറ്റികൾ നടപ്പിലാക്കുന്ന ധനസമാഹരണ പദ്ധതികളുടെ നടത്തിപ്പ് മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ടീമുകളുടെയും  കമ്മിറ്റികളുടെയും നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിനെക്കുറിച്ച് വ്യക്തമായ നിർദേശങ്ങൾ നൽകുമെന്നും ഫണ്ട് റെയ്സിംഗ് പൂർത്തിയായ ശേഷം  ധനസമാഹാരത്തിന്റെ റിപ്പോർട്ടുകൾ ഓവർ സൈറ്റ് അതോറിറ്റിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News