ഓക്സ്ഫഡ് വാക്സിന്‍ മൂന്നാം ഷിപ്പ്‍മെന്‍റ് ഇന്ന് കുവൈത്തിൽ എത്തും.

  • 14/04/2021

കുവൈത്ത് സിറ്റി: വാക്സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കാനുള്ള കുവൈത്തിന്‍റെ പരിശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ഓക്സ്ഫഡ്-ആസ്ട്ര സെനഗ വാക്സിന്‍റെ മൂന്നാം ഷിപ്പ്‍മെന്‍റ്  ബുധനാഴ്ച എത്തും. ആഴ്ച അടിസ്ഥാനത്തില്‍ ഫൈസര്‍ വാക്സിനും എത്തുന്നുണ്ടെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

ബുധനാഴ്ച 30,000 പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ഇതുവരെ 800,000 പേര്‍ കുവൈത്തില്‍ വാക്സിന്‍ സ്വീകരിച്ചതായാണ് കണക്കുകള്‍. 

അതേസമയം, വാക്സിന്‍ നല്‍കുന്നതിന്‍റെ തോത് കൂട്ടിയും ഒത്തുചേരലുകൾ ഒഴിവാക്കുന്ന കർശനമായ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയും  രാജ്യത്ത് ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയും പ്രതിദിന കൊവിഡ് കണക്കുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുകയാണ് ആരോഗ്യ മന്ത്രാലയം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ ആരോഗ്യ മന്ത്രി രാജ്യത്തെ അവസ്ഥകളെ കുറിച്ച് വിശദീകരണം നല്‍കി.



Related News