മല്‍സ്യ തൊഴിലാളികള്‍ക്കും മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റ് വഴി പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്ന് കുവൈറ്റ് ഫിഷർമാൻ ഫെഡറേഷൻ

  • 14/04/2021

കുവൈത്ത് സിറ്റി : രാജ്യത്തെ മല്‍സ്യ തൊഴിലാളികള്‍ക്കും മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റ് വഴി കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് നല്‍കണമെന്ന് കുവൈറ്റ് ഫിഷർമാൻ ഫെഡറേഷൻ മേധാവി സഹീർ അൽ സോയാൻ ആവാശ്യപ്പെട്ടു. സഹകരണ സംഘങ്ങൾ, മാളുകള്‍ തുടങ്ങി കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന സ്ഥ​ല​ത്ത്​ ജോ​ലി ചെ​യ്യു​ന്ന​വരെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ പെ​ടു​ത്തി വാക്സിന്‍ നല്‍കുന്നത് പോലെ മല്‍സ്യ തൊഴിലാളികള്‍ക്കും നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഷര്‍ക്കിലും ഫഹാഹീലും  ദിനവും ആയിരക്കണക്കിന് ഉപഭോക്താക്കളാണ് വരുന്നത്.  പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന തൊഴിലാളികളായതിനാല്‍ വൈറസ് പടരുവാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മല്‍സ്യ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കും വെണ്ടർമാർക്കും പ്രതിരോധ കുത്തിവയ്പ് നല്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തോട്  സഹീർ അൽ സോയാൻ അഭ്യര്‍ഥിച്ചു. അതോടപ്പം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട്  മത്സ്യ ലേലം പുനസ്ഥാപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

നേരത്തെ കു​വൈ​ത്തി​ലെ  മ​സ്​​ജി​ദു​ക​ളി​ലെ ഇ​മാ​മു​മാ​ർ​ക്കും മു​അ​ദ്ദി​നു​ക​ൾ​ക്കും അ​ധ്യാ​പ​കകര്‍ക്കും  ഓഫീസ്  ജീ​വ​ന​ക്കാര്‍ക്കും  കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആരംഭിച്ചിരുന്നു. റമദാന്‍ ആയതിനാല്‍ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന സ്ഥലമെന്ന നിലയിലാണ്  മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഇമാമിനെയും മു​അ​ദ്ദിനേയും ഉള്‍പ്പെടുത്തിയത്. പ്രാ​യ​മാ​യ​വ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കു​ത്തി​വെ​പ്പ്​ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം  മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ മൊബൈല്‍ വാക്സിനേഷന്‍ വഴിയും ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും  വിവിധ വി​ഭാ​ഗ​ങ്ങ​ള്‍ക്കാ​യി കുത്തിവെപ്പ് നല്‍കികൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളി യൂണിയന്റെ അഭ്യർത്ഥന ആരോഗ്യ മന്ത്രാലയം മനസിലാക്കുമെന്നും മല്‍സ്യ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക്  പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അൽ സോയാൻ പറഞ്ഞു. 

Related News