യൂസഫലിയോട് രണ്ട് കോടി ആവശ്യപ്പെട്ടിട്ടില്ല; പ്രചാരണം വ്യാജമെന്ന് സ്ഥലമുടമ

  • 14/04/2021

വ്യവസായി യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അടിയന്തരഘട്ടത്തിൽ തന്റെ സ്ഥലത്ത് ലാൻഡ് ചെയ്തതിന്റെ പേരിൽ പണമാവശ്യപ്പെട്ടിട്ടില്ലെന്ന് സ്ഥലമുടമ നിക്കോളസ്. താൻ രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും തനിക്ക് പണം ആവശ്യമില്ലെന്നും നിക്കോളസ് പറയുന്നു. 

കഴിഞ്ഞ ദിവസമാണ് എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തകരാറിൻതുടർന് കൊച്ചി പനങ്ങാട് ഉള്ള ഒരു പുരയിടത്തിലെ ചതുപ്പ് നിലത്ത് ഇടിച്ചിറക്കിയത്. അപകടത്തിൽ ആർക്കും പരിക്ക് ഇല്ലായിരുന്നു. അബുദാബി രാജകുടുംബം വിമാനമയച്ച്‌ അദ്ദേഹത്തെ അബുദാബിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്ക് കൊണ്ട് പോയി.

Related News