കൊവിഡ് വാക്സിന്‍ എടുക്കുന്നത് നോമ്പിനെ ബാധിക്കില്ല

  • 14/04/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നത് റമദാന്‍ നോമ്പ് മുറിക്കലാവില്ലെന്ന് വിദഗ്ധര്‍. ഭക്ഷണമോ വെള്ളമോ പോലെ മരുന്ന് വയറ്റിലെത്താത്തതിനാല്‍ പ്രശ്നങ്ങളില്ലെന്ന് ശരിയ ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ് കോളജ് പ്രഫസര്‍ ഡോ. ബാസം അല്‍ ഷാറ്റി വ്യക്തമാക്കി. 

നേരിട്ടോ അല്ലാതെയോ വാക്സിന്‍ വയറ്റിലെത്താത്തതിനാല്‍ നോമ്പിനെ ബാധിക്കില്ലെന്നാണ് ഫത്വ കമ്മിറ്റി മെമ്പര്‍ കൂടിയായ പ്രഫസര്‍ വിശദീകരിച്ചത്. നിരവധി വിദഗ്ധരും സമാന അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്. മൂക്കില്‍ നിന്ന് ശ്രവം സ്വീകരിക്കുന്നതും നോമ്പിനെ ബാധിക്കില്ലെന്ന് ഡോ. മുഹമ്മദ് അല്‍ ഹമൂദ് പറഞ്ഞു.

Related News