കൊറോണ രണ്ടാംതരംഗത്തിൽ മരണനിരക്ക് രാജ്യത്ത് കുതിച്ചുയരുമെന്ന് സൂചന

  • 15/04/2021

ന്യൂ ഡെൽഹി: ജാഗ്രതയും കരുതലും കൈവിട്ടാൽ കൊറോണ രണ്ടാംതരംഗത്തിൽ മരണനിരക്ക് രാജ്യത്ത് കുതിച്ചുയരുമെന്ന് സൂചന നൽകി കണക്കുകൾ. ഡെൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ജാർക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നൂറുകണക്കിനുപേരാണ് ദിവസവും കൊറോണ ബാധിച്ച് മരിക്കുന്നത്.

ഡെൽഹിയിൽ ഉൾപ്പെടെ പല സ്ഥലത്തും ശ്മശാനങ്ങളിൽ മൃതദേഹം ദഹിപ്പിക്കാൻ ആളുകൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.

പൊതുശ്മശാനങ്ങൾ നിറഞ്ഞതോടെ മൈതാനങ്ങളിൽ മൃതദേഹം കൂട്ടത്തോടെ ദഹിപ്പിക്കുകയാണ്. ആശുപത്രികളും നിറഞ്ഞു കവിഞ്ഞതോടെ കൊറോണ ചികിൽസയ്ക്കും വൻ പ്രതിസന്ധിയാണ് പലയിടത്തും നേരിടുന്നത്.

കൊറോണ രോഗികൾ കുതിച്ചുയരുന്ന മഹാരാഷ്ട്രയിൽ 15 ദിവസത്തേക്ക് ലോക്ഡൗണിന് സമാനമായ നിരോധനാജ്ഞ നിലവിൽ വന്നു. ഇന്നലെ രാത്രി എട്ടുമണി മുതൽ മേയ് ഒന്നുവരെയാണ് നിയന്ത്രണം.

അവശ്യസാധനങ്ങൾ വിൽക്കുക കടകൾ മാത്രം തുറക്കും. അവശ്യസർവീസുകൾക്കും നിയന്ത്രണമില്ല. ഇന്നലെ മാത്രം അറുപതിനായിരത്തിലധികം പേർക്ക് മഹാരാഷ്ട്രെയിൽ കൊറോണ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ദിവസവും റിപ്പോർട്ട് ചെയ്യുന്ന കൊറോണ മരണങ്ങളിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്.

Related News