കോവിഡ് ; കുവൈത്തിൽ 3 മാസത്തിനുള്ളിൽ 31,000 ശസ്ത്രക്രിയകൾ റദ്ദാക്കി

  • 15/04/2021

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തെത്തുടർന്നു കുവൈത്തിൽ  3 മാസത്തിനുള്ളിൽ 31,000 ശസ്ത്രക്രിയകൾ റദ്ദാക്കിയതായി ആരോഗ്യ മന്ത്രാലയം . ആശുപത്രികളിലെ ഐസിയു യൂണിറ്റുകളിൽ ഭൂരിഭാഗവും കോവിഡ് രോഗികൾ ഉള്ളതിനാലാണ് ശസ്ത്രക്രിയകൾ റദ്ദാക്കിയത്.  ഇവ പുന ക്രമീകരിക്കുന്നതിനും പൂർത്തീകരിക്കുന്നതിനും ഒരു വർഷത്തോളം വേണ്ടിവരും എന്നാണ് മന്ത്രാലയ അധികൃതർ സൂചിപ്പിക്കുന്നത്.  അടിയന്തിര സ്വഭാവമുള്ള ശസ്ത്രക്രിയകൾക്കു മാത്രമേ നിലവിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയുള്ളൂ. 

Related News