കുവൈറ്റ് കടലില്‍ രൂപപ്പെട്ട റെഡ് ടൈഡ് നിരീക്ഷിച്ച് പാരിസ്ഥിതിക അതോറിറ്റി.

  • 15/04/2021

കുവൈത്ത് സിറ്റി: മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയതിനെത്തുടർന്ന്  കുവൈറ്റ് കടൽത്തീരത്തെ  അൽ സലാം ബീച്ചിൽ നിന്ന് അൽ സുലൈബികാട്ട് തീരത്തേക്ക്  രൂപപ്പെട്ട റെഡ് ടൈഡ് നിരക്ഷിച്ച് കുവൈത്ത് പാരിസ്ഥിതിക അതോറിറ്റി. 

സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറിയില്‍ പരിശോധനയ്ക്കായി അയച്ചിരുന്നുവെന്ന് അതോറിറ്റി അറിയിച്ചു. മൈറിയോണെക്ടാ റുബ്ര ആല്‍ഗെയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒരു ലിറ്ററില്‍ 150300 എന്ന തോതിലാണ് ആല്‍ഗെയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. 

തീരദേശത്തെ മനുഷ്യന്‍റെ ഇടപെടലുകള്‍ സമുദ്രജലത്തെ മോശമായി ബാധിച്ചുവെന്നും, അതാണ് റെഡ് ടൈഡിനും മത്സ്യങ്ങള്‍ ചത്ത് പൊങ്ങാനും കാരണമെന്നാണ് പ്രദേശത്ത് നടത്തിയ പഠനം  പറയുന്നത്.

Related News