800,000 പേര്‍ക്ക് വാക്സിന്‍ നല്‍കി കുവൈത്ത്.

  • 15/04/2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏകദേശം 800,000 പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി കണക്കുകള്‍. പ്രതിദിന കൊവിഡ് കണക്കുകള്‍ കുറയുമെന്നും അടുത്ത് തന്നെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷത്തിലെത്തുമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. 

റമദാന്‍ മാസത്തില്‍ ഓരോ ദിവസവും വാക്സിന്‍ സ്വീകരിക്കുന്നവരുടെ തോത് വര്‍ധിപ്പിക്കാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നുത്. രജിസ്റ്റര്‍ ചെയ്ത് അവസരം ലഭിച്ച് കഴിഞ്ഞ്, ഇരു ഡോസുകളും സ്വീകരിക്കുന്നത് നീട്ടിവയ്ക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. 

രാജ്യത്തെ അവസ്ഥ മെച്ചപ്പെട്ടു വരുന്നുണ്ട്. അതേസമയം, ജനസംഖ്യയുടെ 92.3 ശതമാനം പേരിലും വാക്സിനേഷന്‍ പൂര്‍ത്തിയാക്കി യുഎഇയില്‍ ഇന്നലെ 2022 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ജനുവരി അവസാനത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 

ബ്രിട്ടണ്‍ ജനസംഖ്യയിലെ 62 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കി കഴിഞ്ഞു. ഇതോടെ പ്രതിദിന രോഗ വര്‍ധനയില്‍ 90 ശതമാനവും മരണനിരക്കില്‍ 95 ശതമാനവും കുറവ് രേഖപ്പെടുത്തി. അതേസമയം, മോഡേണാ വാക്സിന്‍റെ 10 ലക്ഷം വാക്സിന്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ ഓഡിറ്റ് ബ്യൂറോയുടെ പ്രതികരണം കാക്കുകയാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം.

Related News