ഇന്ത്യയിലെ വിളവെടുപ്പ് ഉത്സവം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസി ; വീഡിയോ കാണാം

  • 15/04/2021

കുവൈത്ത് സിറ്റി: വിഷു അടക്കം ഇന്ത്യയിലെ വിളവെടുപ്പ് ഉത്സവങ്ങള്‍ ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസി. വിഷു കൂടാതെ മഹാരാഷ്ട്രയിലെ ഗുധി പഡ്‌വ, കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ഉഗാധി, തമിഴ്നാട്ടിലെ പുത്തനാട്,പഞ്ചാബിലെ ബൈശാഖി എന്നീ ആഘോഷങ്ങളുടെ ഭാഗമായാണ് എംബസിയിൽ പരിപാടി സംഘടിപ്പിച്ചത്. 

ആഘോഷത്തിന്‍റെ അവസരത്തില്‍ ഇന്ത്യന്‍ സമൂഹത്തിന് സ്ഥാനപതി സിബി ജോര്‍ജ് ആശംസകള്‍ അറിയിച്ചു. ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തെക്കുറിച്ചും സംസ്കാരത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

കുവൈത്തിലെ രാജ്യാന്തര ശാസ്ത്ര ഫോറം സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭ മത്സരത്തില്‍ വിജയിച്ചവരെ സ്ഥാനപതി അനുമോദിച്ചു. ചടങ്ങില്‍ നടത്തിയ ക്വസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യന്‍ പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറി.

watch video :

Related News