ആരോഗ്യമന്ത്രിക്കെതിരായ കുറ്റവിചാരണ പ്രമേയം കുവൈറ്റ് പാർലമെന്റ് മാറ്റിവച്ചു

  • 15/04/2021

കുവൈത്ത് സിറ്റി : ആരോഗ്യമന്ത്രി  ഡോ. ബാസൽ അൽ ഹുമൂദ് അൽ സബക്കെതിരായ കുറ്റവിചാരണ പ്രമേയം  കുവൈറ്റ് പാർലമെന്റ് മാറ്റിവച്ചു. ഇത് സംബന്ധമായി ദേശീയ അസംബ്ലിയില്‍ നടന്ന വോട്ടുടുപ്പില്‍ 34 അംഗങ്ങൾ  പ്രമേയം മാറ്റിവെക്കുന്നതിനെ അനുകൂലിച്ചും 14 പേര്‍ എതിര്‍ത്തൂം വോട്ട് ചെയ്തു. പതിനൊന്ന് എം.പിമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കോവിഡ് പാശ്ചാത്തലത്തില്‍ ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനാല്‍ ആരോഗ്യ മന്ത്രിക്കെതിരായ കുറ്റവിചാരണ പ്രമേയം മാറ്റിവെക്കണമെന്ന് മന്ത്രിമാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

പാര്‍ലിമെന്റ് അംഗങ്ങളായ ഡോ. അഹമ്മദ് ആല്‍ അസാമിയും സഊദ് ബു സലൈബുമാണ് സാമ്പത്തിക വിഷയങ്ങള്‍ ഉന്നയിച്ച്  മാര്‍ച്ച് 30  ന് ആരോഗ്യ മന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസ് സമര്‍പ്പിച്ചത്.   സര്‍ക്കാര്‍ സ്വീകരിച്ച നിരവധി നടപടികള്‍ക്കെതിരെ ശക്തമായ രീതിയിലാണ് പ്രതിപക്ഷം എം..പിമാര്‍ പ്രതിഷേധം തീര്‍ക്കുന്നത് . സര്‍ക്കാരും  പാര്‍ലമെന്‍റുമായുള്ള പൊരുത്തക്കേടിനെ തുടര്‍ന്ന് കുവൈത്ത് മന്ത്രിസഭ നേരത്തെ രാജിവച്ചിരുന്നു. 

Related News