കോഴിമുട്ട കിട്ടാനില്ല; കോഴികളും മുട്ടയും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്കി കുവൈത്ത് സര്‍ക്കാര്‍

  • 15/04/2021

കുവൈത്ത് സിറ്റി : കോഴിമുട്ടയ്ക്ക് തീപ്പിടിച്ച വില. വിപണികളില്‍ പല കടകളിലും മുട്ട കിട്ടാത്ത അവസ്ഥയാണ്. പക്ഷിപനിയെ തുടര്‍ന്ന്  രാജ്യത്തിലെ വിവിധ പ്രദേശങ്ങളിലെ  ഫാമുകളിലുള്ള ആയിരക്കണക്കിന് കോഴികളെ നശിപ്പിച്ചതിനെത്തുടർന്നാണ് കോഴി മുട്ട കിട്ടതായത്. പ്രതിസന്ധി പരിഹരിക്കുവാന്‍ പക്ഷി പനി റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ കോഴികളും മുട്ടയും   ഇറുക്കുമതി ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ചിലി, ഓസ്‌ട്രേലിയ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളില്‍ നിന്നാണ് അടിയന്തിരമായി മുട്ട ഇറക്കുമതി ചെയ്യുവാന്‍ വാണിജ്യ വകുപ്പ് അനുമതി നല്കിയത്. 

വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ നടപടിക്രമങ്ങൾ പാലിച്ച് അതോറിറ്റിയുടെ അനിമൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കും ഇറക്കുമതിയെന്ന്  പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് അറിയിച്ചു.കാർഷിക അതോറിറ്റിയുടെ ലബോറട്ടറിയിലെ സാമ്പിളുകൾ പരിശോധിച്ച ശേഷമായിരിക്കും ഓര്‍ഡറുകള്‍ നല്‍കുന്നതെന്നും പരിശോധനയില്‍  ഏതെങ്കിലും പകർച്ചവ്യാധി കണ്ടെത്തിയാല്‍  നിരസിക്കുമെന്നും  അധികൃതര്‍  പറഞ്ഞു. 

Related News