കോവിഡ് ; കുവൈത്തിലെ ക്രിസ്ത്യൻ പള്ളികൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും.

  • 15/04/2021

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ വ്യാപനം  തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ക്രിസ്ത്യൻ പള്ളികൾ അടച്ചിടാൻ തീരുമാനിച്ചു.  കുവൈത്തിലെ എല്ലാ പള്ളികളും ഇന്ന് ഏപ്രിൽ 15 മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടും. ഈ കാലയളവിൽ  പ്രാർത്ഥനാ യോഗങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും സേവനങ്ങൾ എന്നിവ പള്ളികളിലോ സമീപമോ  നടത്താൻ പാടില്ല  . കൂടാതെ മതപഠന  ക്ലാസുകളും താൽക്കാലികമായി നിർത്തിവയ്ക്കും.  വിശ്വാസികളുടെ  ആരോഗ്യ സുരക്ഷ മുൻനിർത്തി , പുരോഹിതന്മാരും ഇടവക കൗൺസിൽ അംഗങ്ങളും അടിയന്തരമായി യോഗം ചേർന്നാണ് തീരുമാനമെടുത്തത്.

എന്നാൽ കുവൈറ്റ് ഇവാഞ്ചലിക്കൽ ചർച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് എല്ലാ സഭകൾക്കും അനുവദിച്ച ആരാധനകൾ മുടക്കമില്ലാതെ നടത്തുമെന്ന് അധികൃതർ അറിയിച്ചു. 

Related News