പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ആര്‍ക്കൊപ്പവും ജീവിക്കാം: ഡല്‍ഹി ഹൈക്കോടതി

  • 26/11/2020

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ ലൗവ് ജിഹാദിനെതിരെ കര്‍ശനമായ നിയമനിര്‍മാണം നടത്താനുള്ള ഒരുക്കത്തിലാണ്. അതിനാവശ്യമായ നടപടികളും  സര്‍ക്കാരുകള്‍ സ്വീകരിക്കുന്നുണ്ട്. അതിനിടയില്‍ സുപ്രധാന വിധി പ്രസ്താവം നടത്തിയിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാ സ്ത്രീകള്‍ക്ക് ആര്‍ക്കൊപ്പവും എവിടെയും ജീവിക്കാം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബബ്ലു, സുലേഖ എന്നീ ദമ്പതികളുടെ കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 

ഏത് മതത്തില്‍ വിശ്വസിക്കുന്ന ആളായാലും ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ജീവിക്കാനുള്ള അയാളുടെ അവകാശം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നും നേരത്തെ അലഹബാദ് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. അതിനെ ഏത് സര്‍ക്കാരിനും തടായാന്‍ സാധിക്കില്ല എന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Related News