ആഭ്യന്തരമന്ത്രി പോലീസ് എയ്ഡ് പോസ്റ്റുകള്‍ സന്ദര്‍ശിച്ചു

  • 17/04/2021

കുവൈത്ത് സിറ്റി : കുവൈറ്റ് ആഭ്യന്തര മന്ത്രി ശൈഖ്  തമർ അലി സബ അൽ സലേം അൽ സബാ വിവിധ ഗവര്‍ണ്ണറേറ്റിലെ പോലീസ് എയ്ഡ് പോസ്റ്റുകള്‍ സന്ദര്‍ശിച്ചു. പോലീസുകാരുടെ ക്ഷേമങ്ങള്‍ അന്വേഷിച്ച ആഭ്യന്തര മന്ത്രി അവര്‍ രാജ്യത്തിന് നല്‍കുന്ന സേവനങ്ങളെ പ്രശംസിച്ചു. കര്‍ഫ്യൂ  ഡ്യൂട്ടിക്കായി നൂറുക്കണക്കിന് പോലീസുകാരെയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളായി   നിയോഗിച്ചിട്ടുള്ളത്. പല സ്ഥലത്തും മണിക്കൂറുകളോളമാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ക്ക്  തുടർച്ചയായി ജോലിചെയ്യേണ്ടി വരുന്നത്. സന്ദര്‍ശന വേളയില്‍ പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ ബുദ്ധിമുട്ടുകള്‍ അദ്ദേഹം നേരിട്ട്  കേട്ടറിഞ്ഞു. പോലീസുകാർക്ക് ആവശ്യത്തിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കും കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥന്മാരെ  നിയോഗിച്ചിരിക്കുന്ന പ്രദേശങ്ങൾ മുതിർന്ന  ഉദ്യോഗസ്ഥർ സന്ദർശിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യുമെന്നും  അദ്ദേഹം നിര്‍ദ്ദേശിച്ചു. 

Related News